കരുണയുടെ ജപമാല
1 സ്വർഗ്ഗ 1 നന്മ 1 വിശ്വാസപ്രമാണം
നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങേ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ അർപ്പിക്കുന്നു.
(1 പ്രാവശ്യം)
ഈശോയുടെ അതിദാരുണമായ പീഡാനുഭവത്തെകുറിച്ച്, ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കണമേ.
(10 പ്രാവശ്യം)
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനെ, ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കണമേ.
(3 പ്രാവശ്യം)
(5 പ്രാവശ്യം ആവർത്തിക്കുന്നു)